രാജീവ്‌ നാഥും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

പകല്‍നക്ഷത്രങ്ങള്‍ക്കു ശേഷം രാജീവ്‌ നാഥും മോഹന്‍ലാലും ഒന്നിക്കുന്നു.ഒന്നാം സാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രമാണ്‌ രാജീവ്‌ നാഥ്‌ മോഹന്‍ലാലിനെ നായകനാക്കി അവതരിപ്പിക്കുന്നത്‌‌.

കാരൂര്‍ നീലകണ്‌ഠപ്പിള്ളയുടെ പൊതിച്ചോറ്‌ എന്ന കഥയെ ആസ്‌പദമാക്കിയാണ്‌ ഒന്നാം സാര്‍ ഒരുക്കുന്നത്‌. കെ ബി വേണുവാണ്‌ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്‌.
ഒരു സ്‌കൂള്‍ അധ്യാപകനെയാണ്‌ മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ഒന്നാം സാര്‍ എന്ന്‌ പറയുന്നതും പ്രിന്‍സിപ്പലായ ഈ അധ്യാപകനെയാണ്‌.

ഇതിനു മുന്‍പ്‌ 2008ലാണ്‌ രാജീവ്‌ നാഥും മോഹന്‍ലാലും പകല്‍നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിനു വേണ്ടി ഒന്നിച്ചത്‌.

Popular Posts