നിരവധി സൂപ്പര്‍ഹിറ്റു മലയാളച്ചിത്രങ്ങളൊരുക്കിയ മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ട് ബോളിവുഡിലും.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ് ട്രെയിന്‍ എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.
സ്‌പീഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രിയദര്‍ശന്‍ ഈ ചിത്രമൊരുക്കുന്നത്.
മോഹന്‍ലാലിനു പുറമെ അജയ് ദേവഗണ്‍,അനില്‍ കപൂര്‍, കുനാല്‍ കപൂര്‍,വിദ്യാബാലന്‍,കങ്കണ റനൗത്, സമീര റെഡ്ഡി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
താന്‍ മലയാളത്തില്‍ മോഹന്‍ലാലുമായി 36 ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായാണ് ലാലിനെ ഞാന്‍ വിലയിരുത്തുന്നത്.തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.തന്റെ
തിരക്കഥയ്‌ക്ക് ഏറ്റവും അനുയോജ്യനായ നടന്‍ മോഹന്‍ലാലാണെന്ന് കരുതുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
Source: vyganews.com