മോഹന്‍ലാല്‍ അരക്കള്ളന്‍, മമ്മൂട്ടി മുക്കാല്‍ കള്ളന്‍ - Mohanlal Fans Association

Post Top Ad

Responsive Ads Here

മോഹന്‍ലാല്‍ അരക്കള്ളന്‍, മമ്മൂട്ടി മുക്കാല്‍ കള്ളന്‍

Share This
മോഹന്‍ലാലും മമ്മൂട്ടിയും നായകന്‍‌മാരായി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. പടത്തിന്‍റെ പേര് - അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍!


അതേ, പ്രേംനസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ പേരു തന്നെ. മോഹന്‍ലാല്‍ അരക്കള്ളനായും മമ്മൂട്ടി മുക്കാല്‍ കള്ളനായും അഭിനയിക്കുന്നു. തിരക്കഥ ആരുടേതായിരിക്കും? അതിന് മറിച്ചൊരു ഉത്തരമുണ്ടോ - ഉദയ്കൃഷ്ണയും സിബി കെ തോമസുമല്ലാതെ മറ്റാര്? എന്നാല്‍ സംവിധാനം ആരെന്ന് കേള്‍ക്കുമ്പോള്‍ സംഗതി കൂടുതല്‍ രസകരമാകും. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തന്നെയാണ് സംവിധാനവും. ഇരുവരും സംവിധായകരാകുന്ന ആദ്യചിത്രമാണ് അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍.

source:webdunia.com2011 ഓണത്തിന് റിലീസ് ചെയ്യത്തക്ക രീതിയിലാണ് അണിയറയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മമ്മൂട്ടിയുടെ പ്ലേഹൌസായിരിക്കും ചിത്രം നിര്‍മ്മിക്കുക. വിതരണവും പ്ലേഹൌസ് തന്നെ.

Post Bottom Ad

Responsive Ads Here

Pages