മോഹന്‍ലാല്‍ നിശ്ശബ്ദനാകുന്നു

നിശ്ശബ്ദ സിനിമകളുടെ കാലം ഇന്ന് മലയാളിക്ക് ഓര്‍മ്മപോലുമുണ്ടാകില്ല. ഇപ്പോള്‍ സിനിമകളില്‍ ശബ്ദങ്ങളുടെ കസര്‍ത്താണല്ലോ. റസൂല്‍ പൂക്കുട്ടി ഓസ്കര്‍ നേടിയതിന് ശേഷം ശബ്ദത്തിന്‍റെ പുതിയ സാധ്യതകളെക്കുറിച്ച് പ്രേക്ഷകര്‍ പോലും ഗവേഷണത്തിലാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘പുഷ്പകവിമാനം’ എന്ന പേരില്‍ കമലഹാസന്‍ അഭിനയിച്ച ഡയലോഗില്ലാത്ത ഒരു ചിത്രം ഇറങ്ങിയിരുന്നു. ഇപ്പോഴിതാ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും അത്തരം ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. ഡയലോഗില്ലാത്ത സിനിമയുമായി മോഹന്‍ലാല്‍ വരുന്നു. ജോണ്‍ മത്തായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

പരസ്യചിത്രങ്ങളുടെ സംവിധായകനായ ജോണ്‍ മത്തായി മോഹന്‍ലാലിനെ നായകനാക്കി ഒരു ഹാസ്യചിത്രമാണ് ഒരുക്കുന്നതെന്നാണ് സൂചന. ‘പുഷ്പകവിമാനം’ പോലൊരു ചിത്രമാണത്രേ അദ്ദേഹത്തിന്‍റെ മനസില്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരിലൊരാളായ രവി കെ ചന്ദ്രനാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.

ഡയലോഗില്ലാത്ത സിനിമകള്‍ക്ക് ഏറ്റവും പ്രധാനം അവയുടെ പശ്ചാത്തല സംഗീതമാണ്. ലോക പ്രശസ്ത ജാസ് സംഗീതകാരനും ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേതാവുമായ ലൂയിസ് ബാങ്സ് ആണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.

source:weblokam.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments