മോഹന്‍ലാല്‍ സെലക്ടീവാകുന്നു, ഇനി വര്‍ഷം 4 ചിത്രങ്ങള്‍

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ചില കടുത്ത തീരുമാനങ്ങളിലേക്ക്. സൌഹൃദങ്ങളുടെ പേരില്‍ താന്‍ ഇനി ആര്‍ക്കും ഡേറ്റ് നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയാണ് താരം. താന്‍ കൂടുതല്‍ സെലക്ടീവാകുകയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ഇനിമുതല്‍ മോഹന്‍ലാല്‍ ഓരോ വര്‍ഷവും നാലു ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ. തിരക്കഥ പൂര്‍ത്തിയായതിനു ശേഷം മാത്രമേ അഭിനയിച്ചു തുടങ്ങുകയുള്ളൂ. സൌഹൃദങ്ങളുടെ പേരില്‍ ഡേറ്റ് നല്‍കുന്നത് ആര്‍ക്കും ഗുണം ചെയ്യുന്ന കാര്യമല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

ഇനിയുള്ള വര്‍ഷങ്ങളില്‍ തന്‍റെ ചിത്രങ്ങള്‍ക്ക് കൃത്യമായ പ്ലാനിംഗ് ഏര്‍പ്പെടുത്തുമെന്ന് മോഹന്‍ലാല്‍ പറയുന്നു. കഥയുടെ ചില ഭാഗങ്ങള്‍ മാത്രം പറയുന്ന രീതി അനുവദിക്കില്ല. പൂര്‍ണമായ തിരക്കഥ ലഭിച്ചതിന് ശേഷം മാത്രമേ അഭിനയിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. ഷൂട്ടിംഗിന് എത്തുന്നതിന് മുമ്പ് അടുത്ത ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂള്‍ വിവരങ്ങള്‍ ലഭിച്ചിരിക്കണം. ചിത്രീകരണത്തില്‍ നിര്‍മ്മാതാവിന്‍റെ ഇടപെടല്‍ നിര്‍ബന്ധമാക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മോഹന്‍ലാലിനെ നായകനാക്കി വന്‍ ബജറ്റ് ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. ശിക്കാര്‍, കാണ്ഡഹാര്‍, കാസനോവ എന്നിവയാണ് ഇതില്‍ പ്രധാനം. കാസനോവയുടെ ലൊക്കേഷന്‍ കാണാനായി ആന്‍റണി പെരുമ്പാവൂര്‍ ഇപ്പോള്‍ ബാങ്കോക്കില്‍ സന്ദര്‍ശനം നടത്തുകയാണ്.

source:weblokam.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments