ബിരുദത്തിന് മുന്നില്‍ വെറും സിനിമാ നടന്‍: മോഹന്‍ലാല്‍ - Mohanlal Fans Association

Post Top Ad

Responsive Ads Here

ബിരുദത്തിന് മുന്നില്‍ വെറും സിനിമാ നടന്‍: മോഹന്‍ലാല്‍

Share This

കാലടി സര്‍വ്വകലാ‍ശാലയുടെ ഡി ലിറ്റ് ബിരുദത്തിന് മുന്നില്‍ താന്‍ വെറുമൊരു സിനിമാനടനാണെന്ന് നടന്‍ മോഹന്‍ലാല്‍. കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാലയുടെ ഡി- ലിറ്റ്‌ ബിരുദം സ്വീകരിച്ചതിനു ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു മോഹന്‍ലാല്‍.

ഈ ബിരുദം തനിക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് തരുന്നതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. അഭിനയത്തിന്‍റെ വഴി താന്‍ തെരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ വിലക്കിയില്ല. പഠിച്ച് വലിയ ഒരാളാകണമെന്ന് അച്ഛന്‍ ചിലപ്പോള്‍ കൊതിച്ചിരിക്കാം. അച്ഛന്‍ അങ്ങനെ കൊതിച്ചിരുന്നെങ്കില്‍ ഈ പുരസ്ക്കാരം ഞാന്‍ അദ്ദേഹത്തിനു സമര്‍പ്പിക്കുകയാണ്.

സംഗീതവിസ്മയമായിരുന്നു എം എസ് സുബ്ബലക്ഷ്മിയുടെ മുമ്പില്‍ താന്‍ വെറുമൊരു പ്രധാനമന്ത്രിയാണെന്ന് ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞിരുന്നു. ആ വാക്ക് കടമെടുത്തു
പറയുകയാണ് ഇ ബിരുദത്തിന് മുന്നില്‍ ഞാന്‍ വെറുമൊരു സിനിമാനടന്‍ മാത്രമാണ്-മോഹന്‍ലാല്‍ പറഞ്ഞു.

Source:webdunia.com
pic:manoramaonline.com

Post Bottom Ad

Responsive Ads Here

Pages