ക്രിസ്ത്യന്‍ ബ്രദേഴ്സും പോക്കിരിരാജയും ഏറ്റുമുട്ടും - Mohanlal Fans Association

Post Top Ad

Responsive Ads Here

ക്രിസ്ത്യന്‍ ബ്രദേഴ്സും പോക്കിരിരാജയും ഏറ്റുമുട്ടും

Share This
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബോക്സോഫീസില്‍ ഏറ്റുമുട്ടുന്നത് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി അവരുടെ ചിത്രങ്ങള്‍ തമ്മില്‍ കടുത്ത മത്സരം നടക്കാറുണ്ട്. വരുന്ന ഏപ്രില്‍ 30ന് അതുപോലെ, അല്ലെങ്കില്‍ അതിലുമെത്രയോ strong ആയ ഒരു ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്.

മമ്മൂട്ടിയുടെ ‘പോക്കിരിരാജ’യും മോഹന്‍ലാലിന്‍റെ ക്രിസ്ത്യന്‍ ബ്രദേഴ്സുമാണ് ഏപ്രില്‍ 30ന് റിലീസ് ചെയ്യുന്നത്. രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് അതോടെ തുടക്കം കുറിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍‌മാരാകുന്നു എന്നതിലുപരി താരനിബിഡമായ രണ്ടു സിനിമകളുടെ മത്സരമായി ഇതു മാറും.

പോക്കിരിരാജയില്‍ മമ്മൂട്ടിയെക്കൂടാതെ യുവ സൂപ്പര്‍താരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് താരപ്പകിട്ടിന്‍റെ കാര്യത്തില്‍ പോക്കിരിരാജയെ കടത്തിവെട്ടും. മോഹന്‍ലാലിനെ കൂടാതെ സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍, ആക്ഷന്‍ ഹീറോ സുരേഷ്ഗോപി, ജനപ്രിയതാരം ദിലീപ് എന്നിവരാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ നായകന്‍‌മാര്‍.

തമിഴ് താരസുന്ദരി ശ്രേയയാണ് പോക്കിരിരാജയില്‍ നായിക. കാവ്യാമാധവന്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിങ്ങനെ ഒരു നായികാ നിരതന്നെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സില്‍. നവാഗതനായ വൈശാഖ് ആണ് പോക്കിരിരാജ സംവിധാനം ചെയ്യുന്നതെങ്കില്‍ മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ് ഒരുക്കുന്നത്. ട്വന്‍റി20ക്ക് ശേഷം ജോഷിയുടെ ഒരു ‘താരക്കൂട്ട്’ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്.

രണ്ടു ചിത്രങ്ങള്‍ക്കും തമ്മില്‍ ഏറെ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രണ്ട് സാമ്യങ്ങളും കാണാന്‍ കഴിയും. രണ്ടു ചിത്രങ്ങളും ഗുണ്ടാ കുടുംബങ്ങളുടെ കഥയാണ്. രണ്ടു ചിത്രങ്ങളുടെയും തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ്‌കൃഷ്ണ - സിബി കെ തോമസ് ടീമാണ്.

എന്തായാലും ഏപ്രില്‍ 30 യൂണിവേഴ്സല്‍ സ്റ്റാറിന്‍റെയും മെഗാസ്റ്റാറിന്‍റെയും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വേണ്ടത്രയുള്ള ദിവസമായിരിക്കും.

Post Bottom Ad

Responsive Ads Here

Pages