മണ്ണില്‍ തൊടുന്ന കഥാപാത്രവുമായി മോഹന്‍ലാല്‍ വീണ്ടും. ശ്രീനിവാസന്‍ തിരക്കഥയില്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് ലാല്‍ വീണ്ടും സാധാരണക്കാരിലൊരാളായി മാറുന്നത്.
കൊച്ചിയില്‍ ഷൂട്ടിങ് തുടരുന്ന ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ലാല്‍ രാജീവ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. സ്വന്തമായൊരു വീട് എന്ന സ്വപ്‌നം കൊണ്ടുനടക്കുന്ന സാധാരണക്കാരനെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. അയാളുടെ മോഹങ്ങള്‍ക്ക് സമൂഹത്തിലെ അഴിമതിയും അതുപോലുള്ള പ്രവണതകളും എങ്ങനെ വിഘാതമാകുന്നുവെന്നാണ് ശ്രീനിയുടെ തിരക്കഥ നമ്മോട് പറയുന്നത്.
ബോളിവുഡ് ഗ്ലാമര്‍ താരം സമീര റെഡ്ഡി ലാലിന്റെ നായികയായി എത്തുന്നതാണ് ഒരു നാള്‍ വരും എന്ന ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഷൂട്ടിങ് മാറ്റിവെച്ച കാസനോവയില്‍ ലാലിന്റെ നായികയായി നേരത്തെ സമീരയെ നിശ്ചയിച്ചിരുന്നു.
ഭ്രമരം, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സിനിമകളില്‍ അതിമാനുഷികനല്ലാത്ത മോഹന്‍ലാലിനെയാണ് പ്രേക്ഷകര്‍ കണ്ടത്. സമീപകാലത്തിറങ്ങിയ ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന അഭിപ്രായം നേടിയെടുക്കാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളിലേക്ക് ലാല്‍ മടങ്ങുന്നത്. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് രാജീവ് കുമാര്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

Home
Unlabelled
ഒരു നാള്‍ വരും- ലാലിന്റെ നായികയായി സമീര റെഡ്ഡി
ഒരു നാള്‍ വരും- ലാലിന്റെ നായികയായി സമീര റെഡ്ഡി
Share This