കമ്പനി 2: മോഹന്‍ലാല്‍ - രാമു വീണ്ടും

ബോളിവുഡ് അധോലോക സിനിമകളിലെ ഇതിഹാസം ‘കമ്പനി’യുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിച്ചേക്കുമെന്ന് സൂചന. ഇത്തവണ പൂര്‍ണമായും ഒരു ‘പൊലീസ് സ്റ്റോറി’യാണ് രാമു പറയാന്‍ ഉദ്ദേശിക്കുന്നത്.

കമ്പനിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ശ്രീനിവാസന്‍ ഐ പി എസ് ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് അറിയുന്നത്. രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ തിരക്കഥാ രചനയിലാണ്. എന്‍‌കൌണ്ടര്‍

രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ തിരക്കഥാ രചനയിലാണ്. എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റുകളുടെ ജീവിതമാണ് കമ്പനി - 2ല്‍ രാമു പകര്‍ത്തുന്നത്. പ്രദീപ് ശര്‍മ, ദയാ നായക് തുടങ്ങിയ ഏറ്റുമുട്ടല്‍ വിദഗ്ധരുടെ ജീവിതമാണ് തിരക്കഥയ്ക്കുള്ള അസംസ്കൃത വസ്തുവായി രാമു കണ്ടെത്തിരിയിരിക്കുന്നത്.

മുമ്പുതന്നെ രാം ഗോപാല്‍ വര്‍മയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദയാ നായക് ഈ സിനിമയുടെ തിരക്കഥാ രചനയ്ക്കാവശ്യമായ വിവരങ്ങള്‍ നല്‍കി രാമുവിനെ സഹായിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബ് തക് ഛപ്പന്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവേളയില്‍ ദയാ നായക് ഇത്തരത്തില്‍ രാമുവിനെ സഹായിച്ചിട്ടുണ്ട്.

എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റുകള്‍ പിന്നീട് അവര്‍ ചെയ്ത ഓപ്പറേഷനുകളുടെ പേരില്‍ ക്രൂശിക്കപ്പെടുന്നതും മറ്റും കമ്പനി - 2ല്‍ വിഷയമാകും. അധോലോക കഥ പറയുന്ന സിനിമകളുടെ അവസാന വാക്കായാണ് കമ്പനി ഗണിക്കപ്പെടുന്നത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരു ‘പൊലീസ് സാഗ’യായി മാറുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

‘ആഗ്’ എന്ന രാം ഗോപാല്‍ വര്‍മ ചിത്രത്തിലും മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പകുതിക്ക് ശേഷം കമ്പനിയുടെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. മോഹന്‍ലാലിനെ കൂടാതെ മറ്റ് താരങ്ങള്‍ ആരൊക്കെയാവും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments