വിഷുവിന് അലക്സാണ്ടറും പ്രമാണിയും - Mohanlal Fans Association

വിഷുവിന് അലക്സാണ്ടറും പ്രമാണിയും

Share This
ഇത്തവണത്തെ വിഷു പൊടിപാറുമെന്നുറപ്പായി. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം മത്സരക്കളത്തിലുണ്ട്. മാത്രമല്ല, ചിരിച്ചിത്രങ്ങളുടെ തമ്പുരാന്‍ ലാല്‍ തന്‍റെ ഹരിഹര്‍ നഗര്‍ സീരീസിലെ മൂന്നാം ചിത്രവുമായി എത്തുകയും ചെയ്യുന്നു. ആരു വിജയം നേടും എന്ന് പ്രവചിക്കാനാവാത്ത രീതിയില്‍ മത്സരം കൊഴുക്കുമെന്ന് സാരം.

മമ്മൂട്ടി നായകനാകുന്ന ‘പ്രമാണി’യാണ് വിഷുച്ചിത്രങ്ങളില്‍ ആദ്യത്തേത്. ബി ഉണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം മാര്‍ച്ച് 26നാണ് പ്രദര്‍ശനത്തിനെത്തുന്നത്. വിഷുവിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് റിലീസ് ചെയ്ത് സേഫ് റണ്‍ ലക്‍ഷ്യമിടുകയാണ് ബി ഉണ്ണികൃഷ്ണന്‍.

എന്നാല്‍ പ്രമാണിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി ഏപ്രില്‍ രണ്ടിന് മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ് കുട്ടിയും തിയേറ്ററുകളിലെത്തും. അതെ, ലാല്‍ സംവിധാനം ചെയ്യുന്ന ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ ഏവരും പ്രതീക്ഷിക്കുന്നതു പോലെ ഒരു കോമഡി ത്രില്ലറാണ്. ഈ വിഷുക്കാലത്ത് ഏവരും കാത്തിരിക്കുന്ന ചിത്രവും ഇതു തന്നെ.

ഏപ്രില്‍ ഒമ്പതിന് വിജി തമ്പി സംവിധാനം ചെയ്ത ‘ഏപ്രില്‍ ഫൂള്‍’ റിലീസാകും. ജഗദീഷും സിദ്ദിഖുമാണ് നായകന്‍‌മാര്‍. വിഷു ദിവസം മൂന്ന് വന്‍ ചിത്രങ്ങളാണ് റിലീസാകുന്നത്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന അലക്സാണ്ടര്‍ ദി ഗ്രേറ്റാണ് വിഷുവിനെത്തുന്ന ഏറ്റവും വലിയ പടക്കുതിര. മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന ഈ സിനിമ നൂറോളം കേന്ദ്രങ്ങളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.

പൃഥ്വിരാജിന്‍റെ താന്തോന്നിയാണ് വിഷു ദിനത്തിലെ മറ്റൊരാകര്‍ഷണം. ടി എ ഷാഹിദിന്‍റെ തിരക്കഥയില്‍ നവാഗതനായ ജോര്‍ജ്ജ് വര്‍ഗീസ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം പൃഥ്വിയുടെ മാസ് ഓഡിയന്‍സിനെയാണ് ലക്‍ഷ്യം വയ്ക്കുന്നത്. ദിലീപ് നായകനായ ‘പാപ്പി അപ്പച്ച’യും ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തും. കാവ്യാ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന നിലയില്‍ പാപ്പി അപ്പച്ചയ്ക്ക് പ്രാധാന്യമുണ്ട്. മമാസാണ് ഈ കോമഡിച്ചിത്രത്തിന്‍റെ സംവിധായകന്‍.

Pages