സ്പിരിറ്റ്" ജൂണ്‍ 7ന്
"ഇന്ത്യന്‍ റുപ്പി"ക്ക് ശേഷം രഞ്ജിത് സംവിധാനംചെയ്ത പുതിയ ചിത്രം "സ്പിരിറ്റ്" ജൂണ്‍ ഏഴിന് റിലീസ് ചെയ്യും. മോഹന്‍ലാല്‍ രഘുനന്ദനെന്ന നോവലിസ്റ്റായി എത്തുന്ന "സ്പിരിറ്റ്" ലഹരിയുടെ ഉറവിടങ്ങള്‍തേടിയുള്ള യാത്രയാണെന്ന് സംവിധായകന്‍ പറയുന്നു. "സ്പിരിറ്റ്" എന്ന പേരില്‍ രഘുനന്ദന്‍ എഴുതുന്ന പുതിയ നോവലും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം റെക്കോഡ് സമയമായ 31 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മധു, തിലകന്‍, നെടുമുടിവേണു, കനിഹ, ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സംഗീതം ഷഹബാസ് അമന്‍