ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ഗ്രാന്ഡ്മാസ്റ്ററിലൂടെ വിജയപാതയില് തിരിച്ചെത്തിയ മോഹന്ലാല് ഇനി ന്യൂ ജനറേഷന് ടീമിനൊപ്പം. മലയാളസിനിമയില് മാറ്റത്തിന്റെ പുതുതലമുറ വിപ്ളവം കൊണ്ടുവന്ന സോള്ട്ട് ആന്ഡ് പെപ്പര് ടീമിനൊപ്പമാണ് മലയാളത്തിന്റെ പ്രിയതാരം കൈകോര്ക്കുന്നത്. ആഷിഖ് അബുവിന്റെ സോള്ട്ട് ആന്ഡ് പെപ്പര്, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങള്ക്ക് തിരക്കഥ എഴുതിയ ദിലീഷ് നായര് - പുഷ്ക്കരന് ടീമാണ് മോഹന്ലാല് ചിത്രം കടലാസില് പകര്ത്തുന്നത്.
ഹാസ്യത്തിന്റെ മേമ്പൊടിയില് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാഫിയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില് ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള ചര്ച്ചകള് പുരോഗമിക്കുകയാണ്. അഭിനേതാക്കളെയും സാങ്കേതികപ്രവര്ത്തകരെയും നിശ്ചയിച്ചുവരുന്നു. അതേസമയം ആഷിഖ് അബു നേരത്തെ പ്രഖ്യാപിച്ച ഇടുക്കി ഗോള്ഡ് എന്ന ചിത്രം അനന്തമായി നീട്ടിവെച്ചിട്ടുണ്ട്. ഇതേത്തുടര്ന്നാണ് ദിലീഷും പുഷ്ക്കരനും മോഹന്ലാല് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.