തിക്കുറിശ്ശി സ്മാരക ദേശീയ പുരസ്‌കാരം മോഹന്‍ലാലിന്

തിരുവനന്തപുരം: ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്ക് തിക്കുറിശ്ശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ തിക്കുറിശ്ശി സുകുമാരന്‍നായര്‍ സ്മാരക ദേശീയ പുരസ്‌കാരത്തിന് നടന്‍ മോഹന്‍ലാല്‍ അര്‍ഹനായതായി പ്രസിഡന്റ് ആറ്റിങ്ങല്‍ വിജയകുമാറും സെക്രട്ടറി രാജന്‍ വി പൊഴിയൂരും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം ദൃശ്യമാധ്യമ-നാടക അവാര്‍ഡുകളും സാഹിത്യ അവാര്‍ഡുകളും പ്രഖ്യാപിച്ചു. തിക്കുറിശ്ശിയുടെ ചിത്രം ആലേഖനം ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ഡിസംബര്‍ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ചുനക്കുര രാമന്‍കുട്ടി ചെയര്‍മാനും ഡോ. ഇന്ദ്രബാബു, രാജാ ശ്രീകുമാര്‍ വര്‍മ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണു പുരസ്കാരം നിശ്ചയിച്ചത്.
source:morningbellnews.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments