ചൈനാ‍ ടൌണില്‍ ലാലിനൊപ്പം ജയറാമും ദിലീപും - Mohanlal Fans Association

ചൈനാ‍ ടൌണില്‍ ലാലിനൊപ്പം ജയറാമും ദിലീപും

Share This
ക്രിസ്ത്യന്‍ ബ്രദേഴ്സിനു ശേഷം മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും ഒന്നിക്കുന്ന ‘ചൈനാ ടൌണ്‍’. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും. മാക്സ് ലാബാണ് വിതരണം.




ട്വന്‍റി 20യിലാണ് ഇതിനുമുമ്പ് മോഹന്‍ലാലും ജയറാമും ദിലീപും ഒന്നിച്ചഭിനയിച്ചത്. ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് കടക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സിലും മോഹന്‍ലാലിനൊപ്പം ദിലീപുണ്ട്. മമ്മൂട്ടി പൃഥ്വിരാജിനെ തന്‍റെ ചിത്രങ്ങളില്‍ സ്ഥിരമാക്കുമ്പോള്‍ മോഹന്‍ലാല്‍ ദിലീപിനെയാണ് ഒപ്പം കൂട്ടുന്നതെന്നത് സിനിമാലോകത്തെ കൌതുകം കലര്‍ന്ന ചര്‍ച്ചയാണ്.



‘ഹലോ’ എന്ന മെഗാഹിറ്റിന് ശേഷം റാഫി മെക്കാര്‍ട്ടിനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ചൈനാ ടൌണ്‍. കാവ്യാ മാധവനെ ഈ ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി തീരുമാനിച്ചിട്ടുണ്ട്. അന്യഭാഷയില്‍ നിന്ന് മറ്റ് രണ്ടു നായികമാര്‍ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.



ഹലോ പൂര്‍ണമായും ഒരു കോമഡിച്ചിത്രമായിരുന്നു എങ്കില്‍ ചൈനാ ടൌണ്‍ ആക്ഷന് പ്രാധാന്യമുള്ള എന്‍റര്‍ടെയ്നറാണ്. ഈ സിനിമയുടെ തിരക്കഥ റാഫി മെക്കാര്‍ട്ടിന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഗോവ, പോണ്ടിച്ചേരി, കൊച്ചി എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി.

Pages