കാണ്ടഹാര്‍ തുടങ്ങി; എയര്‍ഹോസ്റ്റസായി കാവേരി ഝാ

മള്‍ട്ടിസ്റ്റാര്‍ ചിത്രം കാണ്ടഹാറിന്റെ ഷൂട്ടിങ് തുടങ്ങി. ഡെറാഡൂണിലെ സൈനിക അക്കാദമയിലാണ് ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത്. കാണ്ടഹാര്‍ വിമാനറാഞ്ചല്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. ആദ്യവസാനം നിറഞ്ഞുനില്‍ക്കുന്ന വേഷത്തിലൂടെ അമിതാഭ് ബച്ചന്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലുമെത്തുന്നു. അഭിയും നാനും, ഉന്നൈപ്പോല്‍ ഒരുവന്‍ എന്നീ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ ഗണേഷ് വെങ്കിട്രാം ലാലിനൊപ്പം കമാന്‍ഡോ വേഷം അവതരിപ്പിക്കും. കന്നഡ നടി രാഗിണി ദ്വിവേദിയാണ് നായിക. എയര്‍ഹോസ്റ്റസിന്റെ റോളില്‍ തമിഴ് നടി കാവേരി ഝായും വേഷമിടും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ ലക്ഷ്യം. നിര്‍മ്മാണ പങ്കാളിയായി മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സുമുണ്ട്. ഡെറാഡൂണിന് പുറമേ താഷ്‌കന്ദിലായിരിക്കും ചില പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്യുക. source:mathrubhumi.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments