പാര്‍വതി ഔട്ട്, ലാലിന് രാഗിണി ദ്വിവേദി നായിക

‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും മുമ്പേ അത് വാര്‍ത്തകളില്‍ സജീവമായത് താരങ്ങളുടെ വിപുലമായ പട്ടികയും താരങ്ങളെ മാറ്റിയും മറിച്ചുമുള്ള പരീക്ഷണങ്ങളും കൊണ്ടാണ്. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, സുനില്‍ ഷെട്ടി, ഗണേഷ് വെങ്കിട്ടരാമന്‍ എന്നിവരാണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സൂര്യ, നരേന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്ത വരികയും പിന്നീട് മാറ്റപ്പെടുകയും ചെയ്തു. മോഹന്‍ലാലിന്‍റെ നായികയായി പാര്‍വതി ഓമനക്കുട്ടനെ നിശ്ചയിച്ചിരുന്നു. ഇപ്പോഴിതാ, പാര്‍വതി ചിത്രത്തില്‍ നിന്ന് ഔട്ടായതായാണ് പുതിയ വിവരം.

പാര്‍വതി ഓമനക്കുട്ടന് പകരം കാണ്ഡഹാറില്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നത് കന്നഡ താരം രാഗിണി ദ്വിവേദിയാണ്. കന്നഡയില്‍ വീര മദാകരി, ഗോകുല തുടങ്ങിയ ചിത്രങ്ങളിലെ നായികയായിരുന്ന രാഗിണി ഇപ്പോള്‍ ‘അറിയാന്‍’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. 2009ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണറപ്പാണ് രാഗിണി.

കാണ്ഡഹാറില്‍ മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായി മേജര്‍ രവി ഒരുക്കുന്ന ചിത്രമാണ് കാണ്ഡഹാര്‍. കാണ്ഡഹാറിലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ഇത്.

source:webdunia.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments