കാണ്ഡഹാറില്‍ സൂര്യയ്ക്ക് പകരം അരുണ്‍ വിജയ്മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നിന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍‌മാറിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മോഹന്‍ലാലും അമിതാഭ് ബച്ചനും അഭിനയിക്കുന്ന ചിത്രത്തില്‍ നിന്ന് സൂര്യ പിന്‍‌മാറിയത് നിസാരമായ കാരണങ്ങളുടെ പേരിലാണ്.

ഇപ്പോഴിതാ സൂര്യയ്ക്ക് പകരം തമിഴിലെ മറ്റൊരു യുവതാരം അരുണ്‍ വിജയ് കാണ്ഡഹാറില്‍ അഭിനയിക്കാനൊരുങ്ങുന്നു. അതെ, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവന്‍റെ ബഡ്ഡിയായി അഭിനയിക്കുന്നത് അരുണ്‍ വിജയ് ആണ്.

തമിഴില്‍ സൂപ്പര്‍താര പദവിയിലേക്ക് കുതിക്കുന്ന നടനാണ് അരുണ്‍ വിജയ്. അദ്ദേഹത്തിന്‍റെ ‘മലൈ മലൈ’ എന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. അരുണിന്‍റെ പുതിയ ചിത്രമായ ‘മഞ്ച വേലു’ കോളിവുഡ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന സിനിമയാണ്. പാണ്ഡവര്‍ ഭൂമി, തവം, വേദ, ഇയര്‍ക്കൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അരുണ്‍ വിജയ് തമിഴകത്തിന്‍റെ പ്രിയപ്പെട്ട നടനായത്. തമിഴിലെ പ്രമുഖ നടനായ വിജയകുമാറിന്‍റെ മകനാണ് അരുണ്‍ വിജയ്.

കാണ്ഡഹാറിലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ‘കാണ്ഡഹാര്‍’ എന്ന ചിത്രത്തിന്‍റേത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി കാണ്ഡഹാര്‍ ഒരുക്കുന്നത്. ഇതേ പ്രമേയവുമായി തമിഴിലെ പ്രശസ്ത സംവിധായകന്‍ രാധാമോഹന്‍ ഒരു സിനിമയൊരുക്കുന്നു എന്ന കാരണം പറഞ്ഞാണ് സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

source:webdunia.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments