മോഹന്‍ലാലിന്‍റെ നായികയായി സ്നേഹ - Mohanlal Fans Association

മോഹന്‍ലാലിന്‍റെ നായികയായി സ്നേഹ

Share This
സ്നേഹ വീണ്ടും മലയാളത്തിലെത്തുന്നു. ഇത്തവണ മോഹന്‍ലാലിന്‍റെ നായികയായാണ് സ്നേഹ മല്ലുവുഡിലെത്തുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി സ്നേഹ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. എന്നാല്‍ ഇത് ഏതു പ്രൊജക്ടാണെന്ന കാര്യത്തില്‍ കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹ ആദ്യമായാണ് മോഹന്‍ലാലിന്‍റെ നായികയാകുന്നത്. ‘ഇങ്ങനെ ഒരു നിലാപ്പക്ഷി’ എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ സ്നേഹ പിന്നീട് തമിഴിലും തെലുങ്കിലും ശക്തമായ സാന്നിധ്യമായി. തമിഴില്‍ ‘ആനന്ദം’ എന്ന മമ്മൂട്ടി ചിത്രത്തില്‍ നായികയായ സ്നേഹ പിന്നീട് മമ്മൂട്ടിയുടെ നായികയായിത്തന്നെ മലയാളത്തില്‍ തിരിച്ചെത്തി. ജോണി ആന്‍റണി സംവിധാനം ചെയ്ത തുറുപ്പുഗുലാനിലൂടെ.

വീണ്ടും ‘വന്ദേമാതരം’ എന്ന തമിഴ് - മലയാളം പ്രൊജക്ടില്‍ സ്നേഹ അഭിനയിച്ചു. ഈ ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകന്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന പോക്കിരിരാജ എന്ന മമ്മൂട്ടിച്ചിത്രത്തിലും സ്നേഹ അഭിനയിക്കുമെന്ന് സൂചനയുണ്ട്.

തമിഴില്‍ തന്‍റെ ‘നല്ല കാലം’ അവസാനിച്ചുകഴിഞ്ഞു എന്ന് ബോധ്യമായ സ്നേഹ മലയാളത്തില്‍ ചുവടുറപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് താരം മോഹന്‍ലാല്‍ ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്.

source:webdunia.com

Pages