മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘ചൈനാ ടൌണ്‍’ എന്ന് പേര്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും. മാക്സ് ലാബാണ് വിതരണം.
‘ഹലോ’ എന്ന മെഗാഹിറ്റിന് ശേഷം റാഫി മെക്കാര്‍ട്ടിനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ചൈനാ ടൌണ്‍. കാവ്യാ മാധവനെയാണ് നായികയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അന്യഭാഷയില്‍ നിന്ന് മറ്റൊരു നായികയും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.
ഹലോ പൂര്‍ണമായും ഒരു കോമഡിച്ചിത്രമായിരുന്നു എങ്കില്‍ ചൈനാ ടൌണ്‍ ആക്ഷന് പ്രാധാന്യമുള്ള എന്‍റര്‍ടെയ്നറാണ്. മേയില്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഈ സിനിമയുടെ തിരക്കഥ റാഫി മെക്കാര്‍ട്ടിന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഗോവ, പോണ്ടിച്ചേരി, കൊച്ചി എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.
Source:webdunia.com