കീര്‍ത്തിചക്ര’ ഹിന്ദിയിലേക്ക്‌ - Mohanlal Fans Association

കീര്‍ത്തിചക്ര’ ഹിന്ദിയിലേക്ക്‌

Share This

മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടിന്‍റെ ആദ്യ ചിത്രം ‘കീര്‍ത്തിചക്ര’ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യപ്പെടുന്നു.

മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക സുനില്‍ ഷെട്ടിയായിരിക്കും. കീര്‍ത്തി ചക്ര റീമേക്ക്‌ ചെയ്യാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ്‌ ഇപ്പോള്‍ മേജര്‍ രവി.

തിരക്കഥ പരിഷ്‌കരിക്കുന്ന ജോലികളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മോഹന്‍ലാലും തമിഴ്‌ നടന്‍ ജീവയും ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്‌.

അരന്‍ എന്ന പേരില്‍ ചിത്രം തമിഴിലും റിലീസ്‌ ചെയ്‌തിരുന്നു. ഇന്ത്യന്‍ സൈനികര്‍ കാശ്‌മീരില്‍ നേരിടുന്ന പ്രതിസന്ധികളായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.

അതിര്‍ത്തിരാജ്യവുമായി ഇന്ത്യന്‍ ബന്ധം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ ബോളിവുഡില്‍ പുതിയൊരു ദേശസ്‌നേഹ ചിത്രം ഒരുങ്ങുന്നത്‌.

Pages