മണ്ണിന്‍റെ നനവും നന്‍മയുമുള്ള ചിത്രം-ഇവിടം സ്വര്‍ഗമാണ്. - Mohanlal Fans Association

Post Top Ad

Responsive Ads Here

മണ്ണിന്‍റെ നനവും നന്‍മയുമുള്ള ചിത്രം-ഇവിടം സ്വര്‍ഗമാണ്.

Share This


Review: L.T.Maratt, Kundara, Kollam
Mohanlal Fans Member

ക്രിസ്തുമസ് ദിനത്തില്‍ വളരെ പ്രതീക്ഷയുള്ള ഒരു മനസ്സുമായി തന്നെയാണ് ഇവിടം സ്വര്‍ഗമാണ് കാണാനിറങ്ങി പുറപ്പെട്ടത്.ഉദയനാണുതാരം,നോട്ട്ബുക്ക് എന്നീ രണ്ട് മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച് മലയാള സിനിമയില്‍ തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച റോഷന്‍ ആന്‍ഡ്രൂസും ക്ലാസ്മേറ്റ്സ്,സൈക്കിള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടും(ജെയിംസ് ചേട്ടന്‍ കൊല്ലം സ്വദേശിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു)ആദ്യമായി ഒന്നിക്കുന്ന സിനിമ-എന്ന പരസ്യം വന്നതു മുതല്‍ തന്നെ ഞാന്‍ നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.അത്കൊണ്ട് തന്നെ സിനിമ ഇറങ്ങുന്ന ദിവസം ആദ്യത്തെ ഷോ തന്നെ കാണണമെന്ന് വാശിയിലാരുന്നു ഞാന്‍.

ക്രിസ്തുമസ് ദിവസമായതുകൊണ്ടാകണം ആള് ലേശം കുറവായിരുന്നു.ടിക്കറ്റ് കിട്ടാന്‍ പ്രയാസമുണ്ടായില്ല.അധികം അഹങ്കാരമില്ലാത്തോണ്ട്(സത്യത്തില്‍ കാശു കമ്മിയായതുകൊണ്ടാണ്.അതെങ്ങനാ പുറത്ത് പറയുക)30 രൂപ ടിക്കറ്റില്‍ താഴെയാണ് ഇരുന്നത്.
ഫാന്‍സ് കൂടുതലായത് കൊണ്ട് കോലാഹലങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല.ഈ ബഹളങ്ങളൊന്നും ഇല്ലാതെ എന്തോന്ന് പടം കാണല്‍ എന്‍റിഷ്ടാ..
റോഷന്‍ ആന്‍ഡ്രൂസിനും ജയിംസ് ആല്‍ബര്‍ട്ടിനും നല്ല വരവേല്‍പ്പായിരുന്നു.ഈ കയ്യടി അവസാനം വരെ കാണണെ എന്നാരുന്നു മനസ്സില്‍.
സാധാരണ തുടക്കമായിരുന്നു.പ്രിയങ്ക അവതരിപ്പിച്ച ടി.വി ജേര്‍ണലിസ്റ്റിന്‍റെ കഥാപാത്രം മോഹന്‍ലാലിന്‍റെ മാത്യൂസ് എന്ന കഥാപാത്രത്തെ തേടിയെത്തുന്ന സീനായിരുന്നു ആദ്യമെ തന്നെ സിനിമയിലേക്ക് പിടിച്ചിരുത്തിയത്.മാത്യൂസ് ഒരു ‍ഡയറി ഫാം ഉടമയാണ്.ടി.വി ജേര്‍ണലിസ്റ്റിന്‍റെ പ്രശസ്തയായ അമ്മയുടെ പഴയൊരു ശിഷ്യനും.നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ ഒരു ഡയറി ഫാമില്‍ എന്തു കാണാനാ എന്ന ചിന്താഗതിയോടെയാണ് ടി.വി ജേര്‍ണലിസ്റ്റും എത്തുന്നത്.കുറച്ച് പശുക്കളെയും വൃത്തിഹീനമായ പരിസരവും കാത്തിരിക്കുന്ന നമ്മള്‍ ആദ്യ 10 മിനിട്ടിനുള്ളില്‍ തന്നെ സ്വര്‍ഗത്തിലെത്തുകയാണ്.ന്യൂസിന് ഒരു സ്കോപ്പും കാണില്ല എന്നു കരുതിയ ടി.വി ജേര്‍ണലിസ്റ്റിനെ പോലും ആ സ്വര്‍ഗം ഞെട്ടിച്ചു കള‍‍ഞ്ഞു.ഭൂമിയിലെ സ്വര്‍ദമായിരുന്നു അത്.പെരിയാറിന്‍റെ തീരത്ത് കണ്ണുകളെ പിടിച്ചിരുത്തി കളയുന്ന ഒരു ഫാം ഫൗസ്.ഒരു കുടുംബം അവിടെ പശുക്കളെ ജീവനു തുല്യം സ്നേഹിച്ച് കഴിയുന്നു,മാത്യൂസും കുടുംബവും.ഒരു ഫാം ഫൗസിന്‍റെ ഉടമയാകണമെന്നായിരുന്നു ചെറുപ്പം മുതല്‍ക്കെ മാത്യൂസിന്‍റെ ആഗ്രഹം.ജീവിതത്തോട് പൊരുതി അത് സഫലീകരിക്കുകയും ചെയ്തു.മാത്യൂസിന്‍റെ ജീവിതം പശുക്കള്‍ക്കൊപ്പമാണ്.
മാത്യൂസ് പെണ്ണുകാണാന്‍ പോകുന്ന സീന്‍ മുതന്‍ സിനിമയില്‍ കോമഡിയും വര്‍ക്കായി തുടങ്ങുന്നു.
ടി.വി യിലൂടെ പുറം ലോകമറിയുന്ന മാത്യൂസിന്‍റെ സ്വര്‍ഗത്തെ വിലക്കെടുക്കാന്‍ ചാണ്ടിയെന്ന ഭൂമി കച്ചവടക്കാരന്‍ എത്തുന്നതോടെയാണ് കഥ മാറുന്നത്.ആ ഭൂമിയില്‍ ആശുപത്രിയും ഷോപ്പിങ് കോപ്ലെക്സുകളും വരുമെന്നും അവിടം പതുക്കെ ഠൗണ്‍ ഷിപ്പാകുമെന്നും വിഡ്ഢികളായ ഗ്രാമവാസികളെ ചാണ്ടി തെറ്റി ധരിപ്പിക്കുന്നു.ഗ്രാമത്തിലെ ജനങ്ങള്‍ മിക്ക സിനിമകളിലും എല്ലാര്‍ക്കും തട്ടാവുന്ന പന്താണല്ലോ.മാത്യൂസ് പക്ഷെ തന്‍റെ മണ്ണ് വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നില്ല.
ഭൂ മാഹിയയ്ക്കെതിരെ ഒരു സാധാരണ കര്‍ഷകന്‍ നടത്തുന്ന പോരാട്ടങ്ങളുടെയും അന്തിമ വിജയത്തിന്‍റെയും കഥയാണ് ഈ സിനിമ.അതിന് പുതിയൊരു ട്രീറ്റ്മെന്‍റാണ് സംവിധായകനും തിരക്കഥാകൃത്തും നല്‍കിയിരിക്കുന്നത്.അതാണ് ഈ സിനിമയെ വേറിട്ടു നിര്‍ത്തുന്നതും.
ലാലു അലക്സ് അവതരിപ്പിക്കുന്ന ചാണ്ടി എന്ന വില്ലന്‍ കഥാപാത്രം പുതിയൊരു അനുഭവമായിരുന്നു.മലയാളിയെ ഏറെ രസിപ്പിക്കുന്ന വില്ലന്‍.സിനിമയിലെ താരവും ചാണ്ടി തന്നെ.
വ്യക്തമായ രാഷ്ട്രീയമുള്ള സിനിമയാണിത്.കേരളം ഭരിക്കുന്നത് ഭൂ മാഫിയകളാണ് എന്ന പച്ചയായ സത്യം നമ്മോട് വിളിച്ചു പറയുന്നു.കൊടി ഭേകമെന്യേ എല്ലാ പാര്‍ട്ടിക്കാരും അവരുടെ ഒത്താശക്കാരാണെന്നും.സത്യത്തില്‍ ഇന്നത്തെ കേരത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തന്നെയാണ് ഈ സിനിമ വായിക്കുന്നത്.ആസിയാന്‍ കരാറും സാമ്പത്തിക മാന്ദവുമെല്ലാം കഥയുടെ ഭാഗമായി വന്നു പോകുന്നുണ്ട്.
ജഗതി അവതരിപ്പിക്കുന്ന കഥാപാത്രം ഞെട്ടിക്കുന്ന സത്യങ്ങളാണ് പറയുന്നത്.ഇങ്ങനെയുമോക്കെ നടക്കുമോ എന്ന് മൂക്കത്ത് വിരല്‍ വെച്ചു പോകു.തിരക്കഥാകൃത്തിനെ എണ്ണീറ്റു നിന്നു തൊഴുകുന്നു.
ശ്രീനിവാസന്‍റെ പ്രബലന്‍ എന്ന വക്കീല്‍ കഥാപാത്രം കഥയിലെ വഴിത്തിരിവാണ്.പേരു പോലെ തന്നെ ശക്തനായ കഥാപാത്രം.
മോഹന്‍ലാലിന്‍റെ മാത്യൂസ് സ്ഥിരം ഫോര്‍മുലകളില്‍ നിന്നു മാറ്റി നിര്‍ത്താവുന്ന നായക കഥാപാത്രമാണ്.വെള്ളാനകളുടെ നാടിലേയും സന്‍മനസ്സുള്ളവര്‍ക്ക് സമാധാനത്തിലേയും ലാലാണോ ഇതെന്ന് തോന്നിപ്പോകും.
സിനിമയിലെ ഏറ്റവും രസകരം അവസാന 30 മിനിട്ടാണ്.എല്ലാ പരിധികളും വിട്ട് നമ്മള്‍ ചിരിച്ച് പോകും.അത്രക്ക് രസകരമാണ് ആ ആവിഷ്കാരം.
മറ്റൊരു പ്രത്യകത സിനിമയില്‍ ഗാനങ്ങളൊന്നും ഇല്ല എന്നതാണ്.പക്ഷെ ആ ഒരു കുറവ് എവിടെയും ഫീല്‍ ചെയ്യില്ല എന്നതാണ് സത്യം.ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതത്തിലും ആവോളം പുതുമയുണ്ടായിരുന്നു.
സിനിമയിലെ സ്വര്‍ഗം എന്ന നവ്യാനുഭൂതി ഉണ്ടാക്കുന്ന സെറ്റുകളും എടുത്ത് പറഞ്ഞ് അഭിനന്ദിക്കേണ്ടതാണ്.
ദിവാകറിന്‍റെ ക്യാമറയും പ്ലസ് പോയിന്‍റ് തന്നെ.
മൊത്തത്തില്‍ ഒരു ഫ്രഷ് നെസ്സ് സിനിമയില്‍ കാണാം.റോഷന്‍ ആന്‍ഡ്രൂസിനും ജെയിംസ് ആല്‍ബര്‍ട്ടിനും ഒരിക്കല്‍ കൂടി നന്ദി,ഈ ക്രിസ്തുമസ് സമ്മാനത്തിന്..

Post Bottom Ad

Responsive Ads Here

Pages