Film/album: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
Lyricist: ബിച്ചു തിരുമല
Music Direction: ജെറി അമൽദേവ്
Singer: കെ ജെ യേശുദാസ്
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ
നിഴലോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
അതു പോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

Home
Unlabelled
മിഴിയോരം നനഞ്ഞൊഴുകും - Mohanlal Songs Lyrics
മിഴിയോരം നനഞ്ഞൊഴുകും - Mohanlal Songs Lyrics
Share This