ലാലേട്ടന്റെ നാദത്തിന് വീണ്ടും സംഗീത അകന്പടി. ജോഷി സംവിധാനം ചെയ്യുന്ന റണ് ബേബി റണ് എന്ന ചിത്രത്തിനു മാറ്റുകൂട്ടാന് മോഹന്ലാലും പാടുന്നു. ചിത്രത്തിന്റെ ഹൈലൈറ്റുകളില് ഒന്നായിരിക്കും ലാലേട്ടന്റെ പാട്ട് എന്നാണറിയുന്നത്. തെന്നിന്ത്യന് സിനിമകളിലൂടെ ശ്രദ്ധേയയായ അമലാ പോളാണ് നായിക. ബ്യൂട്ടിഫുള്, കോക്ടെയില്, മുല്ലശേരി മാധവന്കുട്ടി എന്നീ ചിത്രങ്ങളില് ശ്രദ്ധേയ ഗാനങ്ങളൊരുക്കിയ രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.ചിത്രത്തിന്റെ ഹൈലൈറ്റുകളില് ഒന്നായിരിക്കും ലാലേട്ടന്റെ പാട്ട്. ഇതിനുമുന്പ് ലാലേട്ടന് പാടിയത് ബ്ളെസിയുടെ പ്രണയത്തിലായിരുന്നു, ‘ഐ ആം യുവര് മാന് എന്നു തുടങ്ങുന്ന ഇൗ ഗാനത്തിന്റെ സംഗീത സംവിധായകന് എം. ജയചന്ദ്രനാണ്. സേതു- സച്ചി ടീമിലെ സച്ചിയാണ് റണ് ബേബി റണ്ണിന് തിരക്കഥ എഴുതുന്നത്. ന്യൂസ് ചാനലിലെ ക്യാമറാമാന്റെ റോളാണ് മോഹന്ലാല് കൈകാര്യം ചെയ്യുന്നത്. അമല സീനിയര് എഡിറ്ററുടേതും. സ്ഫടികം, പ്രജ, ചതുരംഗം , ഏയ് ഒാട്ടോ, തന്മാത്ര, പ്രിന്സ്, ബാലേട്ടന്, കണ്ണെഴുതി പൊട്ടു തൊട്ട് തുടങ്ങി, പ്രണയം, ഭ്രമരം ഒട്ടേറെ ചിത്രങ്ങളില് ലാലേട്ടന് പാടിയ ഗാനങ്ങള് വന്പന് ഹിറ്റുകളായിരുന്നു. നടന്മാര് പാട്ടുകാരും പാട്ടുകാര് നടന്മാരുമാകുന്ന ഇക്കാലത്ത് പിടിച്ച് നില്ക്കാനും സിനിമ വിജയിക്കാനും ഇത്തരം ചില നന്പറുകള് ആവശ്യമാണ്. കഴിഞ്ഞ വര്ഷത്തെ ഹിറ്റ് ലിസ്റ്റിലിടം നേടിയ ക്രിസ്ത്യന് ബ്രദേഴ്സും ലാല്- ജോഷി കൂട്ടുകെട്ടിന്റെ വിജയമായിരുന്നു