മോഹന്‍ലാല്‍ വീണ്ടും ഡബിള്‍ റോളില്‍ - Mohanlal Fans Association

Post Top Ad

Responsive Ads Here

മോഹന്‍ലാല്‍ വീണ്ടും ഡബിള്‍ റോളില്‍

Share This
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ഇരട്ട വേഷമണിയുന്നു. പതിവു പോലെ അച്ഛനും മകനുമായി തന്നെയാണ് ലാലിന്‍റേ പകര്‍ന്നാട്ടം. വടക്കുംനാഥനുശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ‘ടാക്കീസ്’ എന്ന ചിത്രത്തിലാണ് ലാലിന്‍റെ ഇരട്ട വേഷം.

രാമന്‍‌തുരുത്ത് എന്ന ഗ്രാമത്തില്‍ കമലാ ടാക്കീസ് എന്ന സിനിമാ തിയേറ്റര്‍ നടത്തുന്ന രവീന്ദ്രന്‍ നായരുടെ കഥപറയുന്ന ടാക്കിസില്‍ സിംഗപ്പൂരുകാരനായ അച്ഛന്‍റെ വേഷവും ലാല്‍ തന്നെ അവതരിപ്പിക്കുന്നു.

ഗ്രാമത്തിലെ ഏക ആകര്‍ഷണകേന്ദ്രമായ കമലാ ടാക്കീസിന് രവീന്ദ്രന്‍ നായര്‍ തുടക്കം കുറിച്ചത് സിംഗപ്പൂരില്‍ നിന്ന് അച്ഛന്‍ അയച്ചുകൊടുത്ത പണം കൊണ്ടാണ്. എസ് സുരേഷ് ബാബുവാണ് ടാക്കീസിന് തിരക്കഥ ഒരുക്കുന്നത്.

അങ്കിള്‍ ബണ്‍, രാവണപ്രഭു, ഉടയോന്‍ എന്നീ ചിത്രങ്ങളിലാണ് ലാല്‍ ഇതിനു മുന്‍പ് അച്ഛനും മകനുമായി രംഗത്തെത്തിയത്. ഇതില്‍ രഞ്ജിത് സംവിധാനം ചെയ്ത രാവണപ്രഭു ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

source:webdunia.com

Post Bottom Ad

Responsive Ads Here

Pages