ലാലേട്ടനും ജാക്കിചാനും ഒന്നിക്കുന്ന നായര്‍സാന്‍ ഉടന്‍ ആരംഭിക്കുന്നു - Mohanlal Fans Association

Post Top Ad

Responsive Ads Here

ലാലേട്ടനും ജാക്കിചാനും ഒന്നിക്കുന്ന നായര്‍സാന്‍ ഉടന്‍ ആരംഭിക്കുന്നു

Share This
മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്നു. ഇന്തോ ജാപ്പനീസ്‌ സംരംഭമായ നായര്‍ സാന്‍ എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ ലാലും ചാനും ഒന്നിക്കുന്നത്‌. ഒരു വര്‍ഷം മുമ്പ്‌ പദ്ധതിയിട്ട പ്രോജക്‌റ്റ് വൈകാതെ ആരംഭിക്കും. വിദേശ ഭാഷകളില്‍ നിര്‍മിക്കുന്ന ഈ ബ്രഹ്‌മാണ്ഡചിത്രം മലയാളികളുടെ ലോക ചിത്രം ആയിരിക്കും.150 കോടിയായിരിക്കും നിര്‍മാണ ചെലവ്‌. ചിത്രത്തില്‍ അതിഥി വേഷമാവും ജാക്കിച്ചാന്‍ ചെയ്യുക. ജാപ്പനീസ്‌ സ്വാതന്ത്ര്യ സമരസേനാനിയും മലയാളിയുമായ നായര്‍ സാന്‍ എന്നറിയപ്പെടുന്ന അയ്യപ്പന്‍പിള്ള മാധവന്‍ നായരുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. ടൈറ്റില്‍ റോളിലാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌.

ചിത്രത്തിന്റെ പേര്‌ ഡൗണ്ട്‌ലെസ്സ്‌ ഫോഴ്‌സ് (ഭയമില്ലാത്ത സേന) എന്ന്‌ മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്‌. മോഹന്‍ലാലിനു നേരിട്ടു പരിചയമുള്ള വ്യക്‌തിയാണ്‌ കഥയിലെ കേന്ദ്രകഥാപാത്രമായ അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍. 1990-ലാണ്‌ അദ്ദേഹം മരിക്കുന്നത്‌. ലാലിന്റെ പിതാവ്‌ വിശ്വനാഥന്‍ നായര്‍ക്കു നായര്‍ സാനെ അടുത്ത്‌ അറിയാമായിരുന്നു. പഠനകാലത്ത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ മാധവന്‍ നായര്‍ക്ക്‌ ഒടുവില്‍ ഇന്ത്യ വിട്ട്‌ ജപ്പാനിലേയ്‌ക്ക് പോകേണ്ടി വരുന്നു. എന്നാല്‍ അവിടെയെത്തിയ ശേഷവും മാധവന്‍ നായര്‍ പോരാട്ടം തുടരുകയാണ്‌. ജപ്പാന്‍കാരെ കൂടെ കൂട്ടിയാണ്‌ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്‌തമായ പോരാട്ടം തുടര്‍ന്നത്‌. നായര്‍ സാന്റെ ഈ പോരാട്ടം നിറഞ്ഞ ജീവിതകഥയാണ്‌ വെള്ളിത്തിരയില്‍ എത്താന്‍ പോകുന്നത്‌. ജപ്പാനിലെ ഹീറോയായി വാഴ്‌ത്തപ്പെടുന്ന മാധവന്‍ നായരോടുള്ള ബഹുമാനം കൊണ്ടാണ്‌ ചിത്രം നിര്‍മ്മിക്കാന്‍ ജാപ്പനീസ്‌ സംരംഭകര്‍ തയാറായത്‌.

ചിത്രത്തിലെ സംഘട്ടന രംഗം സംവിധാനം ചെയ്യുന്നതും ജാക്കി ചാന്‍ ആയിരിക്കും. ഇതിലെ കഥാപാത്രത്തിനായി മോഹന്‍ലാല്‍ ആയോധനകല പരിശീലിക്കും. നായര്‍ സാനാവാന്‍ ഒട്ടേറെ ശാരീരിക തയാറെടുപ്പുകള്‍ ലാലിന്‌ വേണ്ടി വരും. ആല്‍ബര്‍ട്ടാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. ജാപ്പനീസ്‌, ഇംഗ്ലീഷ്‌ ഭാഷകളിലാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ഇത്‌ മലയാളം, തമിഴ്‌, ഹിന്ദി, മന്താരിന്‍, മംഗോളിയന്‍ എന്നീ ഭാഷകളില്‍ ഡബ്ബ്‌ ചെയ്യും. ചിത്രത്തിനായി മോഹന്‍ലാല്‍ ജാപ്പനീസ്‌, മന്താരിന്‍ ഭാഷകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണ്‌ ചൈനീസ്‌ മന്താരിന്‍.

Post Bottom Ad

Responsive Ads Here

Pages