മോഹന്‍ലാലിന് വീണ്ടും ജൂഹി ചൌള നായിക - Mohanlal Fans Association

Post Top Ad

Responsive Ads Here

മോഹന്‍ലാലിന് വീണ്ടും ജൂഹി ചൌള നായിക

Share This
1998ല്‍ പുറത്തിറങ്ങിയ ‘ഹരികൃഷ്ണന്‍സ്’ എന്ന ചിത്രം ഓര്‍മ്മയില്ലേ? മലയാള പ്രേക്ഷകര്‍ക്ക് വിവാദങ്ങളുടെ പേരിലെങ്കിലും മറക്കാനാവാത്ത ചിത്രമാണ് അത്. ഫാസില്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു നായകന്‍‌മാര്‍. ഹിന്ദിയിലെ താരസുന്ദരി ജൂഹി ചൌളയായിരുന്നു നായിക. ഇരട്ട ക്ലൈമാക്സ് ആണ് ആ ചിത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്.

മോഹന്‍ലാലോ മമ്മൂട്ടിയോ, ആരാണ് നായികയെ സ്വന്തമാക്കേണ്ടത് എന്നതായിരുന്നു ഫാസിലിനെ കുഴപ്പിച്ച ചോദ്യം. ഒടുവില്‍ പകുതി പ്രിന്‍റുകളില്‍ ലാലിന് ജൂഹിയെ കിട്ടുന്നതായും ബാക്കി പകുതിയില്‍ ജൂഹിയെ മമ്മൂട്ടി നേടുന്നതായും ചിത്രീകരിച്ചു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ ഇരട്ട ക്ലൈമാസ് വന്‍ വിവാദമാണ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ, ജൂഹി ചൌളയെ സ്വന്തമാക്കാന്‍ മോഹന്‍ലാലിന് വീണ്ടും ഒരു അവസരം. ഇത്തവണ മത്സരത്തിന് മമ്മൂട്ടി ഉണ്ടാകുകയുമില്ല. അതേ, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഗാഥ’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന് ജൂഹി നായികയാകുന്നത്. ടി പത്മനാഭന്‍റെ ‘കടല്‍’ എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം.

മോഹന്‍ലാലിന്‍റെ ഭാര്യയായാണ് ജൂഹി ഗാഥയില്‍ അഭിനയിക്കുന്നത്. ആദ്യം ജയാ ബച്ചനെയും പിന്നീട് മാധുരി ദീക്ഷിതിനെയും മോഹന്‍ലാലിന്‍റെ ഭാര്യാവേഷത്തിനായി ആലോചിച്ചതാണ്. ഒടുവിലാണ് സംവിധായകന്‍ ജൂഹിയിലെത്തിയത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒരു മകളും ഉണ്ട്.

സംഗീതസാന്ദ്രമായ ഒരു ചിത്രമായിരിക്കും ഗാഥ. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതികവിദഗ്ധര്‍ ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്. ലഡാക്കിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. വാനപ്രസ്ഥത്തിന്‍റെ ക്യാമറാമാനായ റെനറ്റോ ബര്‍ട്ടോയാണ് ഗാഥയ്ക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇളയരാജയാണ് സംഗീതം. കലാസംവിധാനം തോട്ടാധരണി. ചെന്നൈ, വിയന്ന എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

Post Bottom Ad

Responsive Ads Here

Pages