Vote for Lalettan.....
http://www.whopopular.com/Mohanlal-[2]#lalettan
Wednesday, April 28, 2010
Tuesday, April 27, 2010
ഒരു നാള്‍ വരും മേയ് 7ന് എത്തും
കൊളപ്പുള്ളി സുകുമാരന്‍ വരികയാണ്. നൂറുനൂറു പ്രശ്നങ്ങളും അഴിയാക്കുരുക്കുകളുമായി മേയ് ഏഴിനാണ് കക്ഷി എത്തുന്നത്. ഓരോ കുരുക്ക് അഴിക്കാന്‍ സുകുമാരന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ കുരുക്കുകള്‍ സൃഷ്ടിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസറും ഒപ്പമുണ്ടാകും. അതേ, ശ്രീനിവാസന്‍റെ തിരക്കഥയില്‍ ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത ‘ഒരുനാള്‍ വരും’ എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്.
കൊളപ്പുള്ളി സുകുമാരന്‍ എന്ന നായക കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെത്തുന്ന ഗ്രാമീണ കര്‍ഷകനാണ് കൊളപ്പുള്ളി സുകുമാരന്‍. നഗരത്തില്‍ കുറച്ചു സ്ഥലം വാങ്ങി അതില്‍ വീടുവയ്ക്കുകയാണ് സുകുമാരന്‍റെ ലക്‍ഷ്യം. എന്നാല്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ സുകുമാരന്‍റെ ലക്‍ഷ്യത്തിന് വിഘാതമാകുകയാണ്.
‘അഴിമതി’ എന്ന വിഷയത്തിലാണ് ശ്രീനിവാസന്‍ ഇത്തവണ ശ്രദ്ധകൊടുത്തിരിക്കുന്നത്. സമൂഹത്തിന്‍റെ എല്ലാമേഖലകളിലും ഇന്ന് നിറഞ്ഞു നില്‍ക്കുന്ന അഴിമതിയെ ആക്ഷേപഹാസ്യത്തിലൂടെ ശ്രീനി വെളിച്ചത്തു കൊണ്ടുവരികയാണ്. ‘ഉദയനാണ് താരം’ എന്ന മെഗാഹിറ്റിന് ശേഷം ശ്രീനിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ‘ഒരുനാള്‍ വരും’. ബോളിവുഡ് സുന്ദരി സമീരാ റെഡ്ഡിയാണ് നായിക. സമീര അഭിനയിക്കുന്ന ആദ്യ മലയാളചിത്രമാണിത്.
പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ടി കെ രാജീവ്‌കുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഛോട്ടാമുംബൈ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു ആയിരുന്നു. ദാമര്‍ സിനിമയാണ് ‘ഒരുനാള്‍ വരും’ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Monday, April 26, 2010
Mohanlal to be the brand ambassador of CIGF
Saturday, April 24, 2010
Friday, April 23, 2010
മോഹന്‍ലാല്‍ - സംഗീത് ശിവന്‍ ചിത്രം ‘ഭാസുരം’
സംഗീത് ശിവന്‍ വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുകയാണ്. ‘ഭാസുരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംഗീത് ശിവന്‍ തന്നെ നിര്‍വഹിക്കുമെന്ന് സൂചന. റിലയന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിച്ചേക്കും.
വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ സംവിധാനം ചെയ്ത ‘യോദ്ധ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് സംഗീത് ശിവന്‍ ആദ്യം പ്ലാന്‍ ചെയ്തത്. എ ആര്‍ റഹ്‌മാന്‍ ആ ചിത്രത്തിന് സംഗീതം നല്‍കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വന്‍ ചെലവു വരുന്ന ആ പദ്ധതി തല്‍ക്കാലം മാറ്റിവയ്ക്കാന്‍ സംഗീത് ശിവന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്നാണ് അറിയുന്നത്.
‘ഭാസുരം’ ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമായിരിക്കും. സന്തോഷ് ശിവന്‍ ക്യാമറ കൈകാര്യം ചെയ്യും. നായിക തമിഴകത്തു നിന്നായിരിക്കുമെന്നും സൂചനയുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി യോദ്ധ, നിര്‍ണയം, ഗാന്ധര്‍വ്വം എന്നീ ചിത്രങ്ങള്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
source:webdunia.com
Wednesday, April 21, 2010
Tuesday, April 20, 2010
മോഹന്‍ലാലിന് പ്രതിയോഗി സമുദ്രക്കനി!
സമുദ്രക്കനിയെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തമിഴ് സിനിമകള്‍ കാണുന്ന മലയാളികള്‍ക്കും സമുദ്രക്കനി സുപരിചിതനാണ്. സുബ്രഹ്‌മണ്യപുരം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തില്‍ ‘കനകന്‍’ എന്ന വില്ലനെ അവിസ്മരണീയമാക്കിയ സമുദ്രക്കനി പിന്നീട് നാടോടികള്‍ എന്ന സിനിമ സംവിധാനം ചെയ്തും ശ്രദ്ധേയനായി. ഇപ്പോള്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്, സമുദ്രക്കനി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് പറയാനാണ്.
മോഹന്‍ലാല്‍ നായകനാകുന്ന ‘ശിക്കാര്‍’ എന്ന ചിത്രത്തിലാണ് സമുദ്രക്കനി അഭിനയിക്കുന്നത്. അതും ചെറിയ വേഷമൊന്നുമല്ല. മോഹലാലിന്‍റെ വില്ലനായാണ് അദ്ദേഹത്തിന്‍റെ മലയാളത്തിലേക്കുള്ള പ്രവേശം. കോതമംഗലത്ത് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
എസ് സുരേഷ്ബാബുവിന്‍റെ തിരക്കഥയില്‍ എം പത്‌മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സമുദ്രക്കനിയുടെ നാടോടികളില്‍ നായികയായിരുന്ന അനന്യ ശിക്കാറില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിക്കുന്നു. നീലത്താമരയിലൂടെ പ്രശസ്തനായ കൈലാസും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ലോറി ഡ്രൈവറായ ബലരാമനാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍. പകയുടെയും പ്രതികാരത്തിന്‍റെയും കഥയാണ് ശിക്കാര്‍. മോഹന്‍ലാലിനെ വിടാതെ പിന്തുടരുന്ന വില്ലനായാണ് സമുദ്രക്കനി അഭിനയിക്കുന്നത്. എം പത്‌മകുമാറിന്‍റെ ചിത്രത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
നാടോടികള്‍ കൂടാതെ, ശംഭോ ശിവശംഭോ, നെറഞ്ച മനസ്, ഉന്നൈ ശരണടന്തേന്‍ എന്നീ സിനിമകളും സമുദ്രക്കനി സംവിധാനം ചെയ്തിട്ടുണ്ട്.
source:webdunia.com
Sunday, April 18, 2010
ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ ബിഗ്‌ബിക്ക് പണം വേണ്ട

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പണം ആവശ്യമില്ലെന്ന് അമിതാഭ് ബച്ചന്‍. ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ തനിക്ക് ഒരു ബഹുമതിയാണെന്നും ബിഗ്ബി. തന്‍റെ ബ്ലോഗിലെ പുതിയ പോസ്റ്റിലാണ് അദ്ദേഹം മോഹന്‍ലാലിനോടുള്ള ആദരവ് ഇങ്ങനെ വ്യക്തമാക്കുന്നത്.
“കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ സമ്മതിച്ചതിന് ശേഷം ഡേറ്റും പ്രതിഫലക്കാര്യങ്ങളും തീരുമാനിക്കാന്‍ മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും എന്‍റെയടുത്തു വന്നു. മൂന്നു ദിവസത്തെ ഡേറ്റിന് പണമോ? അതും മോഹന്‍ലാലിനെപ്പോലെ ഒരു നടനോടൊപ്പം? അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതു തന്നെ ഒരു ബഹുമതിയാണ്.” - അമിതാഭ് ബച്ചന്‍ പറയുന്നു.
“പണം വേണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു. അവര്‍ക്കു വീട്ടില്‍ ഉണ്ടാക്കിയ ചായ കുടിക്കാന്‍ കൊടുത്തു. ഷേക്‍ഹാന്‍ഡും നല്‍കി.” - കാണ്ഡഹാര്‍ എന്ന ബിഗ്ബജറ്റ് ചിത്രത്തിലേക്കുള്ള ബിഗ്ബിയുടെ വരവ് ഇങ്ങനെയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാലെന്ന് അമിതാഭ് ബച്ചന്‍ എഴുതുന്നു. ഊട്ടിയിലായിരിക്കും അമിതാഭ് ബച്ചനും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുക. ഹിന്ദിയിലെ മറ്റൊരു സൂപ്പര്‍താരം സുനില്‍ ഷെട്ടി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സഹായിയായി വേഷമിടുന്നുണ്ട്.
source:webdunia.com
Saturday, April 17, 2010
Monday, April 12, 2010
കാണ്ഡഹാറില്‍ മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി

മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നിന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍മാറിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സൂര്യയ്ക്ക് പകരം തമിഴിലെ മറ്റൊരു യുവതാരം അരുണ്‍ വിജയ് കാണ്ഡഹാറില്‍ അഭിനയിക്കാനൊരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത്, സൂര്യ ചെയ്യാനിരുന്ന വേഷത്തില്‍ ഹിന്ദി സൂപ്പര്‍താരം സുനില്‍ ഷെട്ടി അഭിനയിക്കും എന്നാണ്.
ഇക്കാര്യത്തില്‍ സുനില്‍ ഷെട്ടി സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. “മേജര്‍ രവി എന്‍റെ സുഹൃത്താണ്. അദ്ദേഹം വിളിച്ചാല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കും. കാണ്ഡഹാറിലേക്ക് രവി എന്നെ വിളിച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ ഞാന്‍ ഉണ്ടാകും” - സുനില്‍ പറഞ്ഞു.
കാണ്ഡഹാറിലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ‘കാണ്ഡഹാര്‍’ എന്ന ചിത്രത്തിന്‍റേത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി കാണ്ഡഹാര്‍ ഒരുക്കുന്നത്. ഇതേ പ്രമേയവുമായി തമിഴിലെ പ്രശസ്ത സംവിധായകന്‍ രാധാമോഹന്‍ ഒരു സിനിമയൊരുക്കുന്നു എന്ന കാരണം പറഞ്ഞാണ് സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.
എന്നാല്‍, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവന്‍റെ ബഡ്ഡിയായി അഭിനയിക്കാനുള്ള താല്‍പ്പര്യക്കുറവാണ് സൂര്യയുടെ പിന്‍മാറ്റത്തിന് കാരണമായി അറിയാന്‍ കഴിയുന്നത്. സുനില്‍ ഷെട്ടി മോഹന്‍ലാലിന്‍റെ സുഹൃത്തും ലാല്‍ എന്ന നടനെ ഏറ്റവും ബഹുമാനിക്കുന്ന ആളുമാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം താന്‍ ഉപയോഗിക്കുമെന്നാണ് സുനില്‍ പറയുന്നത്. മുമ്പ് ‘കാക്കക്കുയില്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ സുനില്‍ ഷെട്ടി അഭിനയിച്ചിരുന്നു.
Source:webdunia.com
Friday, April 9, 2010
Mohanlal Fans Association Celebrations after Janakan
Mohanlal Fans Association Celebrations after Janakan
ജനകന്‍: ഒരു ഗംഭീര സിനിമ
Tuesday, April 6, 2010
Janakan Caller Tunes
Sunday, April 4, 2010
Saturday, April 3, 2010
Friday, April 2, 2010
Mohanlal's Janakan releasing on April 8
Malayalam film Janakan is set to release soon. Directed by NR Sanjeev, the film was originally supposed to release on April 1. However, the release date has been pushed onto April 8.
Starring Suresh Gopi, Biju Menon, Harishree Ashokan and others, the movie’s USP lies in superstar Mohanlal’s cameo. His role is that of a lawyer who saves Suresh Gopi and his friends from a murder charge. Scripted by S N Swamy, the film will be distributed by Max Lab Entertainments.
source:oneindia.in



























