മോഹന്‍ലാലിന് നായിക ദീപിക പദുക്കോണ്‍

മോഹന്‍ലാലിന് ദീപിക പദുക്കോണ്‍ നായികയാകുന്നു. കമലഹാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ നായികയായി ദീപികയെത്തുന്നത്. കമലഹാസനും സൂര്യയും തെലുങ്ക് സ്റ്റാര്‍ രവി തേജയും ഈ ചിത്രത്തിലെ മറ്റ് നായകന്‍‌മാരാണ്.
200 കോടി രൂപയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്. കമലഹാസന് തൃഷയും സൂര്യയ്ക്ക് ജെനിലിയ ഡിസൂസയും നായികമാരായെത്തുമെന്നറിയുന്നു. ഇന്ത്യയുടെ സിനിമാചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും ഇത്. രജനീകാന്തിന്‍റെ എന്തിരന്‍ 175 കോടി ബജറ്റിലാണെടുത്ത്. സാങ്കേതികമേന്‍‌മയിലും പ്രമേയത്തിലും എന്തിരനെ മറികടക്കുന്ന സിനിമയാണ് കമലഹാസന്‍ പ്ലാന്‍ ചെയ്യുന്നത്.ആമിര്‍ഖാനോ ഷാരുഖ് ഖാനോ ഈ സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ പുറത്തിറങ്ങും. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന മന്‍‌മദന്‍ അമ്പ് പൂര്‍ത്തിയാക്കിയ ശേഷം കമല്‍ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ തിരക്കഥാരചനയില്‍ മുഴുകും.കമലിന്‍റെ കഴിഞ്ഞ ചിത്രമായ ഉന്നൈപ്പോള്‍ ഒരുവനിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ലാലിന്‍റെ പ്രകടനത്തില്‍ വിസ്മയം പൂണ്ട കമലഹാസന്‍ താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് അദ്ദേഹത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

source:webdunia.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments