യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഗുരുവായൂരില്‍ തുലാഭാരം നടത്തി.

കൊടൈക്കനാലിലെ കുപ്രസിദ്ധമായ ‘ഡെവിള്‍സ് കിച്ചണി’ല്‍ ഉള്‍പ്പടെ സാഹസികമായ രംഗങ്ങള്‍ ചിത്രീകരിക്കുക. ആക്ഷന്‍ സിനിമകളൊരുക്കുന്ന സംവിധായകരുടെ സ്വപ്നങ്ങളിലൊന്നായിരിക്കും ഇത്. എന്തായാലും ആ സ്വപ്നം സംവിധായകന്‍ എം പത്മകുമാര്‍ സഫലീകരിച്ചിരിക്കുന്നു. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായ ‘ശിക്കാര്‍’ എന്ന ചിത്രത്തില്‍ മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം അപകടകരമായ രംഗങ്ങളാണുള്ളത്.

അപകടങ്ങളൊന്നും കൂടാതെ ശുഭകരമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായതിന്‍റെ നേര്‍ച്ചയായി മോഹന്‍ലാലിന് ഗുരുവായൂരില്‍ തുലാഭാരം നടത്തി. വെണ്ണയിലും കദളിക്കുലയിലുമായിരുന്നു തുലാഭാരം. 92 കിലോ വെണ്ണ വേണ്ടിവന്നു. വെണ്ണയ്ക്ക് 13805 രൂപയും കദളിപ്പഴത്തിന് 1385 രൂപയും മോഹന്‍ലാല്‍ ദേവസ്വത്തില്‍ അടച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ഉഷപൂജയ്ക്ക് മുമ്പാണ് മോഹന്‍ലാല്‍ തുലാഭാരം നടത്തിയത്. ശിക്കാറിന്‍റെ നിര്‍മ്മാതാവ് ടെട്കോ രാജഗോപാലും‍, ലാലിന്‍റെ അടുത്ത സുഹൃത്ത് സനല്‍കുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

‘ശിക്കാര്‍’ സിനിമയുടെ പ്രിന്‍റ് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിക്കാന്‍ നല്‍കി. വെള്ളിയാഴ്ച 85 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് ശിക്കാര്‍ റിലീസ് ചെയ്യുന്നത്. എസ് സുരേഷ്ബാബു തിരക്കഥയെഴുതിയ ഈ സിനിമയുടെ വിതരണം മാക്സ് ലാബ്.

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments