ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഒക്ടോബര്‍ 18ന് - Mohanlal Fans Association

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഒക്ടോബര്‍ 18ന്

Share This
ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ് കൊച്ചിയില്‍പുരോഗമിക്കുന്നു. ചിത്രം ഒക്ടോബര്‍ 18ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാക്കള്‍ ആലോചിയ്ക്കുന്നത്.

മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അടുത്ത കാലത്തെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ടുകളിലൊന്നാണ്.

മുംബൈ അധോലോകത്തു നിന്നുമെത്തുന്ന ക്രിസ്റ്റി എന്ന ഇന്‍ഫോര്‍മറുടെ റോളിലാണ് ലാല്‍ അഭിനയിക്കുന്നത്. മതപഠനത്തിനായി വിദേശത്ത് പോയി മടങ്ങിയെത്തിയ ജോജിയായി ദിലീപും വേഷമിടുന്നു. ക്രിസ്റ്റിയുടെ സഹോദരന്‍ കൂടിയാണ് ജോജി. പാലോമറ്റത്തു വര്‍ഗ്ഗീസ് മാപ്പിളയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രം ആക്ഷനും കോമഡിയും സമാമസമം ചേര്‍ത്താണ് ജോഷി അണിയിച്ചൊരുക്കുന്നത്.

സിബി ഉദയന്‍മാര്‍ തിരക്കഥ രചിയ്ക്കുന്ന ചിത്രത്തില്‍ കാവ്യ മാധവന്‍, കനിഹ, ലക്ഷ്മി ഗോപാലസ്വാമി, ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍. എവി അനൂപും സുബൈറും ചേര്‍ന്ന് നിര്‍മ്മിയ്്ക്കുന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍തരംഗം സൃഷ്ടിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

source:oneindia.in

Pages