ക്രിസ്ത്യന്‍ ബ്രദേഴ്സ് - സാറ്റലൈറ്റ് റൈറ്റ് 3 കോടി! - Mohanlal Fans Association

ക്രിസ്ത്യന്‍ ബ്രദേഴ്സ് - സാറ്റലൈറ്റ് റൈറ്റ് 3 കോടി!

Share This


മലയാള സിനിമയുടെ യൂണിവേഴ്സല്‍ സ്റ്റാര്‍ സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യത്തിലും ഒന്നാമനായി. മോഹന്‍ലാല്‍ നായകനാകുന്ന ജോഷിച്ചിത്രം ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശത്തുക സ്വന്തമാക്കി. മൂന്നുകോടി അഞ്ചുലക്ഷം രൂപയ്ക്കാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിനെ ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.

മലയാളത്തിലെ മിക്ക താരങ്ങളും അണിനിരന്ന ‘ട്വന്‍റി 20’ സൂര്യാ ടി വി വാങ്ങിയത് ഏഷ്യാനെറ്റിന് വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ പിന്നീടെത്തിയ ബിഗ് സിനിമയായ പഴശ്ശിരാജയും ഷുവര്‍ഹിറ്റെന്ന് ഇപ്പോഴേ പ്രവചനമുള്ള ക്രിസ്ത്യന്‍ ബ്രദേഴ്സും വന്‍ തുക കൊടുത്ത് ഏഷ്യാനെറ്റ് സ്വന്തമാക്കുകയായിരുന്നു.

ട്വന്‍റി 20 സൂര്യ ടി വി വാങ്ങിയത് 2.86 കോടി രൂപയ്ക്കായിരുന്നു. പഴശ്ശിരാജയ്ക്ക് ഏഷ്യാനെറ്റ് 2.62 കോടി നല്‍കി. എന്നാല്‍ ഈ കണക്കുകളൊക്കെ പഴങ്കഥയാക്കിയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സാറ്റലൈറ്റ് റൈറ്റ് മൂന്നുകോടി കവിഞ്ഞത്.

അഞ്ചുകോടിക്കു മേലെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ നിര്‍മ്മാണച്ചെലവ്. സാറ്റലൈറ്റ്, ഓവര്‍സീസ്, ഓഡിയോ റൈറ്റുകള്‍ ചിത്രത്തിന്‍റെ ലാഭം റിലീസിനു മുമ്പേ ഉറപ്പാക്കുന്നു. മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ്, കനിഹ, ലക്ഷ്മി റായി, കാവ്യാ മാധവന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ താരങ്ങള്‍. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റേതാണ് തിരക്കഥ.

webdunia.com

Pages