കാണ്ഡഹാറില്‍ മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടിമേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നിന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍‌മാറിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സൂര്യയ്ക്ക് പകരം തമിഴിലെ മറ്റൊരു യുവതാരം അരുണ്‍ വിജയ് കാണ്ഡഹാറില്‍ അഭിനയിക്കാനൊരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത്, സൂര്യ ചെയ്യാനിരുന്ന വേഷത്തില്‍ ഹിന്ദി സൂപ്പര്‍താരം സുനില്‍ ഷെട്ടി അഭിനയിക്കും എന്നാണ്.

ഇക്കാര്യത്തില്‍ സുനില്‍ ഷെട്ടി സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. “മേജര്‍ രവി എന്‍റെ സുഹൃത്താണ്. അദ്ദേഹം വിളിച്ചാല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കും. കാണ്ഡഹാറിലേക്ക് രവി എന്നെ വിളിച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ ഞാന്‍ ഉണ്ടാകും” - സുനില്‍ പറഞ്ഞു.

കാണ്ഡഹാറിലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ‘കാണ്ഡഹാര്‍’ എന്ന ചിത്രത്തിന്‍റേത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി കാണ്ഡഹാര്‍ ഒരുക്കുന്നത്. ഇതേ പ്രമേയവുമായി തമിഴിലെ പ്രശസ്ത സംവിധായകന്‍ രാധാമോഹന്‍ ഒരു സിനിമയൊരുക്കുന്നു എന്ന കാരണം പറഞ്ഞാണ് സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

എന്നാല്‍, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവന്‍റെ ബഡ്ഡിയായി അഭിനയിക്കാനുള്ള താല്‍പ്പര്യക്കുറവാണ് സൂര്യയുടെ പിന്‍‌മാറ്റത്തിന് കാരണമായി അറിയാന്‍ കഴിയുന്നത്. സുനില്‍ ഷെട്ടി മോഹന്‍ലാലിന്‍റെ സുഹൃത്തും ലാല്‍ എന്ന നടനെ ഏറ്റവും ബഹുമാനിക്കുന്ന ആളുമാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം താന്‍ ഉപയോഗിക്കുമെന്നാണ് സുനില്‍ പറയുന്നത്. മുമ്പ് ‘കാക്കക്കുയില്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ സുനില്‍ ഷെട്ടി അഭിനയിച്ചിരുന്നു.

Source:webdunia.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments