ലാലേട്ടന്‍ വീണ്ടും സിനിമയില്‍ പാടുന്നു “നാത്തൂനേ...നാത്തൂനേ...” - Mohanlal Fans Association

Post Top Ad

Responsive Ads Here

ലാലേട്ടന്‍ വീണ്ടും സിനിമയില്‍ പാടുന്നു “നാത്തൂനേ...നാത്തൂനേ...”

Share This

“നാത്തൂനേ... നാത്തൂനേ....
നാം എങ്ങോട്ടോടണു നാത്തൂനേ...
നാടോടുമ്പോള്‍ നടുവേ ഓടണു
നടുവൊടിഞ്ഞെങ്കിലിരുന്നോട്ടെ”


PROമോഹന്‍ലാല്‍ സ്വയം മറന്നു പാടുകയാണ്. അതെ, ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ സിനിമയില്‍ പിന്നണി ഗായകനാകുന്നു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഒരുനാള്‍ വരും’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ ഈ പാട്ടുണ്ടാവുക.

ലാലിന് ഈ പാട്ട് ഏറെ പ്രത്യേകതയുള്ളതാണ്. തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എം ജി ശ്രീകുമാറാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എന്നതാണ് അതിനു കാരണം. “ശ്രീകുമാറിന്‍റെ സംഗീതത്തില്‍ ഒരു പാട്ടുപാടാന്‍ അവസരം ലഭിച്ചത് സന്തോഷമുള്ള കാര്യമാണ്” - മോഹന്‍ലാല്‍ പറഞ്ഞു. ഈ ചിത്രത്തില്‍ ലാലിനെക്കൊണ്ട് പാടിക്കാനായത് തനിക്കും സന്തോഷം നല്‍കുന്നതായി ശ്രീകുമാറും പ്രതികരിച്ചു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടേതാണ് വരികള്‍.

ബ്ലെസി സംവിധാനം ചെയ്ത ‘ഭ്രമരം’ എന്ന ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ അവസാനം പാടിയത്. “അണ്ണാറക്കണ്ണാ വാ.. പൂവാലാ.. ചങ്ങാത്തം കൂടാന്‍ വാ” എന്ന ആ ഗാനം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ബ്ലെസി - മോഹന്‍ലാല്‍ ടീമിന്‍റെ ‘തന്‍‌മാത്ര’യിലും മോഹന്‍ലാല്‍ ഒരു ഗാനം പാടിയിരുന്നു. ‘ഇതളൂര്‍ന്നുവീണ പനിനീര്‍ദളങ്ങള്‍ തിരികേ ചേരും പോലെ..” എന്ന ആ ഗാനവും ഹിറ്റായിരുന്നു.

വിഷ്ണുലോകം എന്ന സിനിമയിലെ “ആവാരാഹും”, ഏയ് ഓട്ടോയിലെ “സുധീ..മീനുക്കുട്ടീ”, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ “കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍...”, ബാലേട്ടനിലെ “കറുകറെ കറുത്തൊരു പെണ്ണാണ്..”, ചിത്രത്തിലെ “കാടുമീ നാടുമെല്ലാം...”, സ്ഫടികത്തിലെ “ഏഴിമല പൂഞ്ചോലാ...” തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ ഹിറ്റായ മറ്റ് പാട്ടുകള്‍.

‘ഒരുനാള്‍ വരും’ എന്ന ചിത്രത്തില്‍ കൊളപ്പുള്ളി സുകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്

source:webdunia.com

Post Bottom Ad

Responsive Ads Here

Pages