മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി ഫാന്‍സുകാര്‍

സുകുമാര്‍ അഴീക്കോടുമായുള്ള വാക്പയറ്റില്‍ മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തി. ലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള അഴീക്കോടിന്റെ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ആയിരം അഴീക്കോടുമാര്‍ ചേര്‍ന്നാലും ഒരു മോഹന്‍ലാല്‍ ആകില്ല. മോഹന്‍ലാലിനെ ഹൃദയത്തിലേറ്റുന്ന ആരാധാകരെ കൂടിയാണ് അഴീക്കോട് അപമാനിച്ചിരിക്കുന്നത്.

പ്രതിഷേധവും വിമര്‍ശനവുമാകാം പക്ഷേ, അഴീക്കോടിന്‍േറത് തികഞ്ഞ അധിക്ഷേപവും വ്യക്തിഹത്യയുമാണ് -മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റോബര്‍ട്ട് പള്ളിക്കത്തോട് പറഞ്ഞു. അസോസിയേഷന്റെ ജീവകാരുണ്യ പ്രര്‍ത്തനങ്ങളെ കുറിച്ച് അഴീക്കോടുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നും റോബര്‍ട്ട് അറിയിച്ചു.

പഴശ്ശിരാജാവ് വീട്ടിലെത്തിയാല്‍ പഴം രാജാവാകുമെന്ന് പറയുന്നതൊക്കെ കൂലിക്ക് പ്രസംഗിക്കുന്ന വയോധികനെ ആരൊക്കെയോ ചേര്‍ന്ന് കൂലിക്കെടുത്തു എന്നതിന് തെളിവാണ്. അഴീക്കോടും തിലകനുമൊക്കെ വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയുന്നത് പ്രായമേറുമ്പോഴുള്ള വികല്പത്തിന്റെ ലക്ഷണമാണെന്നും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments