പൊലീസുകാരിയുടെ ഭര്‍ത്താവായി മോഹന്‍ലാല്‍മോഹന്‍ലാല്‍ പൊലീസുകാരിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നു. ജോഷി സംവിധാനം ചെയ്യുന്ന ‘ഫാമിലിമാന്‍’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ രസകരമായ ഈ കഥാപാത്രം. രണ്ടു കുട്ടികളുടെ അച്ഛനായ ഒരു സാധാരണക്കാരന്‍റെ വേഷമാണിതില്‍ യൂണിവേഴ്സല്‍ സ്റ്റാറിന്. ഭാര്യ പൊലീസുകാരിയാണെന്നത് ഈ ചെറിയ കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. അരോമ ഫിലിംസിന്‍റെ ബാനറില്‍ എം മണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ടി എ ഷാഹിദാണ്. നേരത്തേ എ കെ സാജന്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഷാഹിദ് ഈ സിനിമയുടെ രചന ആരംഭിച്ചു കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാലിന്‍റെ പൊലീസുകാരിയായ ഭാര്യയെ ആര് അവതരിപ്പിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ജോഷിയും മോഹന്‍ലാലും ഷാഹിദും മുമ്പ് ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിനു വേണ്ടി ഒരുമിച്ചിട്ടുണ്ട്. ആ സിനിമ മികച്ച വിജയം നേടിയിരുന്നു. ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകനും തിരക്കഥാകൃത്തുമാണെങ്കിലും ‘ഫാമിലിമാന്‍’ കുടുംബപ്രേക്ഷകരുടെ ചിത്രമാക്കി മാറ്റാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ജനുവരി ഒരോര്‍മ്മ, നാടുവാഴികള്‍, പ്രജ, മാമ്പഴക്കാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, നരന്‍, ട്വന്‍റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവയാണ് മോഹന്‍ലാല്‍ - ജോഷി ടീമിന്‍റെ പ്രധാന ചിത്രങ്ങള്‍. ബാലേട്ടന്‍, മാമ്പഴക്കാലം, നാട്ടുരാജാവ്, അലിഭായ് എന്നിവയാണ് ടി എ ഷാഹിദ് തിരക്കഥയെഴുതിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍.

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments