മോഹന്‍ലാല്‍ - ജോഷി വീണ്ടും: ഫാമിലിമാന്‍ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ജോഷി വീണ്ടും മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നു. ‘ഫാമിലിമാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരോമ ഫിലിംസ് നിര്‍മ്മിക്കും. എ കെ സാജനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുക എന്നറിയുന്നു. ദ്രോണയ്ക്ക് ശേഷം സാജന്‍ ഈ ചിത്രത്തിന്‍റെ ജോലിയില്‍ പ്രവേശിക്കും.

‘ട്വന്‍റി20’ എന്ന സിനിമയുടെ ചിത്രീകരണ സമയത്തു തന്നെ എ കെ സാജന്‍റെ രചനയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ജോഷി പ്ലാന്‍ ചെയ്തിരുന്നു. കര്‍ണന്‍, ചെ ഗുവേര എന്നിങ്ങനെയുള്ള പേരുകള്‍ ആ സിനിമയ്ക്ക് ആലോചിച്ചതുമാണ്. എന്നാല്‍ കഥ പൂര്‍ണമായും ശരിയാകാത്തതിനാല്‍ ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.

അഴിമതിക്കെതിരെ പ്രതികരിക്കുന്ന ചെ ഗുവേര എന്ന നിയമവിദഗ്ധന്‍റെ കഥയാണ് മോഹന്‍ലാല്‍ ചിത്രത്തിനായി ജോഷി ആദ്യം ആലോചിച്ചത്. എന്നാല്‍ പുതിയ ചിത്രമായ ‘ഫാമിലിമാന്‍’ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കുടുംബകഥയാണെന്നാണ് സൂചന. കുടുംബചിത്രമാണെങ്കിലും ആക്ഷന് പ്രാധാന്യമുണ്ടായിരിക്കും.

ജനുവരി ഒരോര്‍മ്മ, നാടുവാഴികള്‍, പ്രജ, മാമ്പഴക്കാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, നരന്‍, ട്വന്‍റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവയാണ് മോഹന്‍ലാല്‍ - ജോഷി ടീമിന്‍റെ പ്രധാന ചിത്രങ്ങള്‍.

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments