Film/album: ബാലേട്ടൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Music Direction: എം ജയചന്ദ്രൻ
Singer: കെ ജെ യേശുദാസ്
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
കൂരിരുള്‍ കാവിന്റെ മുറ്റത്തെമുല്ലപ്പോല്‍ ഒറ്റക്കു നിന്നില്ലെ
ഞാനിന്നു ഒറ്റക്കു നിന്നില്ലെ..(ഇന്നലെ..)
ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല.
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല(2)
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..
ഇന്നലെ എന്റെ നെഞ്ചിലെ.....
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടിത്തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു (2)
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ
പുണ്യം പുലര്‍ന്നീടുമൊ...[ഇന്നലെ...]

Home
Unlabelled
Mohanlal Song Lyrics - ഇന്നലെ എന്റെ നെഞ്ചിലെ
Mohanlal Song Lyrics - ഇന്നലെ എന്റെ നെഞ്ചിലെ
Share This