Mohanlal Madambi Song - ജീവിതം ഒരു തീവ്രവ്രതമാക്കിയോ - Mohanlal Fans Association

Mohanlal Madambi Song - ജീവിതം ഒരു തീവ്രവ്രതമാക്കിയോ

Share This
Film/album: മാടമ്പി
Lyricist: അനിൽ പനച്ചൂരാൻ
Music Direction: അനിൽ പനച്ചൂരാൻ
Singer: മോഹൻ ലാൽ

ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍
ഉഗ്ര ശപഥത്തില്‍ ആത്മാവൊരുലയാക്കിയോന്‍
സഹജനു വേണ്ടി ത്യജിച്ചു രാജ്യം
പിന്നെ അവനായ്‌ ഉടവാളുമേന്തി നിന്നോന്‍

ഗാംഗേയനാം ഭീഷ്മന്‍ ഇവനല്ലയൊ
ദേവവ്രതനാം പിതാമഹന്‍ ഇവനല്ലയൊ
ശൂരത്വമോടെ പോയി കൊണ്ടുപോന്നു
തേരിലേറ്റി സ്വയംവര കന്യമാരെ
തൻ ബലംകൊണ്ടു താന്‍ നേടുന്നതൊക്കെയും
അനുജര്‍ക്കു വേണ്ടി പരിത്യജിച്ചു

നിയതി വന്യതയാര്‍ന്നു പടനയിച്ചു
നന്മ തന്‍ ലോകക്രമം ക്ഷയിച്ചു
തന്‍ വിധിയോര്‍ത്തവന്‍
സംക്രാമ ഭൂമിയില്‍
ശരശയ്യപ്പൂകി പുഞ്ചിരിച്ചു..

Pages